ചെന്നൈ എഗ്​മോർ-കൊല്ലം സ്പെഷൽ ട്രെയിൻ കല്ലടപാലം കടന്നുവരുന്നു

ട്രെയിൻ യാത്രികരുടെ കോവിഡ് പരിശോധനക്ക് പുനലൂരിൽ സംവിധാനം

പുനലൂർ: പുനരാരംഭിച്ച ചെ​െന്നെ എഗ്​മോർ- കൊല്ലം സ്പെഷൽ ട്രെയിനിൽ പുനലൂർ സ്​റ്റേഷനിൽ ഇറങ്ങുന്നവരെ കോവിഡ് അടക്കമുള്ളവ പരിശോധിക്കാൻ സ്​റ്റേഷനിൽ പ്രത്യേക കേന്ദ്രം തുടങ്ങി.

സംസ്ഥാനം കടന്നുവരുന്നതിന്​ പ്രത്യേകമായുള്ള പോർട്ടലിൽ പേര് രജിസ്​റ്റർ ചെയ്യണം. ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ഇങ്ങോട്ട് വരുന്നതിന് ഇവിടെ സ്പോൺസർ ഉണ്ടാകണം. വരുന്നവരുടെ ക്വാറൻറീൻ സംവിധാനത്തിനായാണിത്. ഇവിടുള്ളവരാ​െണങ്കിൽ വീടുകളിൽ ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.

ഇന്നലെ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് യാത്രക്കാരാണ് പുനലൂരിൽ ഇറങ്ങിയത്. കോട്ടയം, വിതുര, പിറവന്തൂർ, പിടവൂർ തുടങ്ങിയ ഭാഗങ്ങളിലുള്ളവരായിരുന്നു.

ഇവരുടെ വിവരങ്ങൾ ശേഖരിച്ച് മറ്റ്​ നടപടികൾക്കായി പുനലൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.എം. അഷ്റഫ്, സെക്ടറൽ മജിസ്ട്രേറ്റ് ദീപ്തി, പുനലൂർ സ്​റ്റേഷൻ ഓഫിസർ ബിനു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സംഘം എത്തിയിരുന്നു. എന്നാൽ, ആരോഗ്യ പ്രവർത്തകരാരും എത്തിയില്ല. 

Tags:    
News Summary - arrangements for covid test for train passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.