അച്ചൻകോവിൽ പി.എച്ച്.സി കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
പുനലൂര്‍: അച്ചന്‍കോവിലിലെ പ്രാഥമികാരോഗ്യകേന്ദ്രം 'ആര്‍ദ്രം കുടുംബാരോഗ്യ കേന്ദ്രമായി' ഉയര്‍ത്തിയതായി മന്ത്രി വീണ ജോര്‍ജ്. പി.എച്ച്.സിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒറ്റപ്പെട്ട പ്രദേശമെന്ന പരിഗണനയിലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ 3.33 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പുതിയ ലാബ് ടെക്‌നീഷ്യനേയും അനുവദിച്ചു. 108 ആംബുലന്‍സ് സേവനം ദിവസം മുഴുവനും ഇനിമുതല്‍ ലഭ്യമാകും. ഒ.പി പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാകും.
മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ലാബ് പ്രവര്‍ത്തനവും പി.എച്ച്.സിയില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കലക്ടര്‍ അഫ്‌സാന പര്‍വീൺ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ഡി.എം.ഒ ജേക്കബ് വര്‍ഗീസ്, കെ. അനില്‍കുമാര്‍, ലേഖഗോപാലകൃഷ്ണന്‍, എന്‍. കോമളകുമാര്‍, സാനുധർമരാജ്, സീമ സന്തോഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.