പുനലൂർ: വരൾച്ച കടുത്തതോടെ പുനലൂർ ഉൾപ്പെട്ട കിഴക്കൻ മേഖലയിൽ കാർഷിക വിളകൾ വ്യാപകമായി നശിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്ത വാഴ, കുരുമുളക്, കൈത അടക്കം വിളകളാണ് കൂടുതലായി വാടി നശിക്കുന്നത്. തെങ്ങുകളെയും അധികമായ ചൂട് നാശത്തിലാക്കുന്നു.
ഓലകൾ പെെട്ടന്ന് ഉണങ്ങുന്നതും പാകമാകാതെ കായ്കൾ പൊഴിയുന്നതും വ്യാപകമായി. പകൽ അനുഭവപ്പെടുന്ന കഠിനമായ വെയിലിൽ ആൾക്കാർക്ക് പുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണ്. ചൂട് കൂടിയതോടെ മിക്കയിടത്തും കിണറുകളിലെയടക്കം വെള്ളം വറ്റിയിട്ടുണ്ട്. കല്ലട പദ്ധതിയുടെ കനാലും കല്ലടയാറിെൻറ തീരങ്ങളിലുമാണ് അൽപമെങ്കിലും ആശ്വാസമുള്ളത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗങ്ങളിൽ സഹകരണ സ്ഥാപനങ്ങളും കൂട്ടായ്മകളും പലയിടത്തും ഏക്കറ് കണക്കിന് ഇറക്കിയ കരകൃഷിയും ഭീഷണിയിലായി. റബർ തോട്ടങ്ങളിൽ ഇടവിളയായി കൃഷിചെയ്തിരിക്കുന്ന കൈതകൾ ധാരാളമായി നശിക്കുന്നുണ്ട്. പൊതുവെ ഉയർന്നതും ചരിവു പ്രദേശങ്ങളിലാണ് കൂടുതലും കൈത കൃഷിയുള്ളത്. കായ് വന്ന കൈതകളുടെ സംരക്ഷണാർഥം തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന തെേങ്ങാലകൾ കൊണ്ട് സംരക്ഷണം ഒരുക്കിയിട്ടും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്. ചൂട് കാരണം മൂപ്പാകുംമുമ്പ് കൈതച്ചക്ക പഴുത്ത് നശിക്കുന്നു. തുടർച്ചയായ വേനൽമഴ ലഭിച്ചാലല്ലാതെ ഇപ്പോഴത്തെ ചൂടിൽനിന്ന് രക്ഷയില്ലാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.