Posted On
date_range Updated On
date_range കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ
കുന്നിക്കോട്: വീടിെൻറ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയിലായി. തലവൂര്‍ വടകോട് റോജൻഭവനിൽ റോജൻ രാജനെയാണ് പിടികൂടിയത്.
പത്തനാപുരം എക്സൈസ് റെയിഞ്ച് ഓഫിസും കുന്നിക്കോട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ നിലയിലായിരുന്നു കഞ്ചാവ്.
കുന്നിക്കോട് എസ്.ഐ ജിനു, പത്തനാപുരം എക്സൈസ് റെയിഞ്ച് അസി. ഇൻസ്പെക്ടർ ദിലീപ്, പ്രിവൻറിവ് ഓഫിസർ ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ സനൽകുമാർ, സന്തോഷ് കുമാർ, ഗോപൻ മുരളി, മനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ രോഹിണി എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.