കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ രഘുകുമാര്‍
Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കമുകുംചേരി മലനട കാവുങ്കല്‍ വീട്ടില്‍ രഘുകുമാറിനാണ് (50) പരിക്കേറ്റത്.
ചേകം മൂലമണ്ണില്‍ വീട്ടില്‍ ബിജുവിെൻറ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു.
കൈക്കും പുറംഭാഗത്തുമാണ് കുത്തേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെതുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.