ടെ​ല​ഫോ​ണ്‍ പോ​സ്റ്റു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍

ടെലഫോണ്‍ പോസ്റ്റ്​ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ

പ​ത്ത​നാ​പു​രം: ടെ​ല​ഫോ​ണ്‍ പോ​സ്റ്റു​ക​ള്‍ മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പാ​തി​രി​ക്ക​ൽ കു​മ്പി​ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ റ​ഹിം (59), ക​ല​ഞ്ഞൂ​ർ ഇ​ട​ത്ത​റ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ റ​ഷീ​ദ് (39) എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നാ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി പ​രി​ശോ​ധ​ന​ക്കി​ടെ ക​ട​യ്ക്കാ​മ​ണ്ണി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്ന്​ ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ൾ മാ​റ്റു​ന്നു​ണ്ട്. ഇ​വി​ടെ നി​ന്ന്​ പോ​സ്റ്റി​ന്റെ ചു​വ​ട് ഭാ​ഗം ക​ഷ്ണ​ങ്ങ​ളാ​ക്കി​യാ​ണ്​ സം​ഘം സ്ഥി​ര​മാ​യി മോ​ഷ്ടി​ക്കു​ന്ന​ത്. ഇ​രു​മ്പു​ക​ള്‍ ആ​ക്രി​ക്ക​ട​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വ​ഷി​ക്കു​മെ​ന്ന് പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ ശി​വ​പ്ര​സാ​ദ്, മ​ധു​സൂ​ദ​ന​ൻ, വി​നോ​ദ്, ശ​ബ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - two arrested in telephone post theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.