പ്ര​തി​ക​ള്‍

ഫാമിങ്​ കോര്‍പറേഷൻ ജീവനക്കാരനെ മര്‍ദിച്ചവർ പിടിയിൽ

പ​ത്ത​നാ​പു​രം: സം​സ്ഥാ​ന ഫാ​മി​ങ്​ കോ​ർ​പ​റേ​ഷ​ന്‍ ചി​ത​ൽ​വെ​ട്ടി എ​സ്റ്റേ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. മ​ണ്ണാ​യി​ക്കോ​ണം പ്ലാ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ നൗ​ഷാ​ദ് (43), ന​ടു​മു​രു​പ്പ് നാ​ദി​ർ​ഷ മ​ൻ​സ​ലി​ൽ മു​സ്ത​ഫ എ​ന്ന നാ​ദി​ർ​ഷ (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി ആ​ന്‍റ​ണി​ക്കാ​ണ് (55) മ​ര്‍ദ​ന​മേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച ചി​ത​ൽ​വെ​ട്ടി എ​സ്റ്റേ​റ്റി​ൽ ചീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സം​ഘ​ത്തെ എ​സ്റ്റേ​റ്റി​ൽ നി​ന്നു പു​റ​ത്താ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ര്‍ദ്ദ​നം. ആ​ന്‍റ​ണി പ​ത്ത​നാ​പു​രം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ത്ത​നാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ ശ​ര​ലാ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, ശ്രീ​ജി​ത്ത്, അ​ബു താ​ഹി​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Those who attacking Farming Corporation employee was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.