രാജഗിരിയില്‍ ഉരുള്‍പൊട്ടിയതായി സംശയം

പത്തനാപുരം: കലഞ്ഞൂർ പഞ്ചായത്ത് രാജഗിരി മേഖലയില്‍ ഉരുൾപൊട്ടിയതായി സംശയം. പത്തനാപുരം, വാഴപ്പാറ, കല്ലുംകടവ് മേഖലകളില്‍ വെള്ളം കയറിയതോടെയാണ്​ പ്രദേശവാസികൾ ഉരുൾപൊട്ടൽ ഭീതിയിലായത്​. വ്യാഴാഴ്ച രാത്രിമുതൽ ശക്തമായ മഴയാണ് മേഖലയില്‍ പെയ്തത്. രാത്രി രണ്ടോടെ തോടുകളിലെ ജലനിരപ്പ് ഉയർന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയായിരുന്നു.

പത്തനാപുരം പഞ്ചായത്തിലെ ജാഫർ കോളനിയിൽ പത്ത് വീടുകളിലും വാഴപ്പാറ, കുഴിക്കാട്ട് മേഖലയിൽ ഒമ്പത് വീടുകളിലും ഇടത്തറ, കട്ടച്ചിക്കടവ് ഭാഗത്ത് നാലോളം വീടുകളിലും കല്ലുംകടവ് വാർഡിൽ നാലു വീടുകൾ, മാർക്കറ്റ് വാർഡിൽ നാല് വീടുകൾ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കല്ലുംകടവ് മംഗല്യ ഒാഡിറ്റോറിയം, സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞു.

കല്ലുംകടവ് തോട് കരകവിഞ്ഞൊഴുകിയത് കാരണം കലഞ്ഞൂർ, പത്തനാപുരം പഞ്ചായത്തുകളിലെ നിരവധി കൃഷിഭൂമികള്‍ക്ക് നാശം സംഭവിച്ചു.

വെള്ളപ്പൊക്ക ഭീഷണിയിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വെള്ളം കയറിയ സ്ഥലങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർക്ക് പുനരധിവാസത്തിന്​ സംവിധാനമൊരുക്കുമെന്നും വീടിനും കൃഷിക്കും നാശം സംഭവിച്ചവർക്ക് നഷ്​ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Suspicion of landslide in Rajagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.