പത്തനാപുരം: ഷോപ്സ് ഓണ്‍ വീല്‍സ് പദ്ധതിക്കായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസ് ഒരുങ്ങുന്നു. ഭക്ഷണശാലയും പച്ചക്കറി - പഴങ്ങള്‍ എന്നിവയുടെ വില്‍പനകേന്ദ്രവുമാണ് പത്തനാപുരത്ത് ആരംഭിക്കുക.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ രൂപമാറ്റം വരുത്തി വിവിധ വില്‍പനകേന്ദ്രങ്ങള്‍ ആക്കിമാറ്റുന്ന പദ്ധതിയാണ് ഷോപ്സ് ഓണ്‍ വീല്‍സ്. സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ നല്‍കും. രൂപമാറ്റം വരുത്തിയ ബസില്‍ ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
പഴയ ബസുകളുടെ പുനരുപയോഗസാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇതിനായി പത്തനാപുരം ഡിപ്പോയിലെ രണ്ടു ബസുകളാണ് വിട്ടുനല്‍കിയത്. ഡിപ്പോ ഓഫിസിന് സമീപത്ത് ഭക്ഷണശാലയും കൊട്ടാരക്കര ഭാഗത്തേക്ക് ബസ് നിര്‍ത്തിയിടുന്ന സ്ഥലത്ത് പച്ചക്കറി സ്റ്റാളുമാണ് ആരംഭിക്കുന്നത്.
സംരംഭകരുടെ ആവശ്യകത അനുസരിച്ച് കൂടുതല്‍ ബസുകള്‍ കരാര്‍ നല്‍കാനും സാധ്യതയുണ്ട്. കിഴക്കന്‍ മേഖലയിലെ പ്രധാന ബസ് സ്റ്റേഷനായ പത്തനാപുരത്ത് പദ്ധതിയുടെ വിജയം അനുസരിച്ചാവും മറ്റ് ഡിപ്പോകളിലും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.