മഞ്ജോഷ്
Posted On
date_range Updated On
date_range പീഡനം: മധ്യവയസ്കൻ പിടിയിൽ
പത്തനാപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. മാലൂർ ശ്രീകൃഷ്ണ മന്ദിരത്തിൽ മഞ്ജോഷ് (43) ആണ് അറസ്റ്റിലായത്. കുട്ടിയിൽനിന്ന് പീഡന വിവരം അറിഞ്ഞ അധ്യാപകർ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
ഒളിവിൽപോയ പ്രതിയെ കൊല്ലം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ സദാനന്ദപുരത്തുവെച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. മുമ്പ് രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായിരുന്നു. അടിപിടി, കഞ്ചാവ്, അബ്കാരി കേസുകളിൽ പ്രതിയും ഗുണ്ടാ ലിസ്റ്റിലുള്ളയാളുമാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.