ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

പ​ത്ത​നാ​പു​രം : ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ന​ക്കു​ടി പൂ​പ്പു​റ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (37) പി​ടി​യി​ലാ​യി.

പാ​തി​രി​ക്ക​ൽ അ​രീ​ക്ക​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ മി​നി​യു​ടെ (35) പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി. മു​മ്പ് ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി റി​മാ​ൻ​ഡി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ പ​ത്ത​നാ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - man caught by police for attempt to kill wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.