ദി​വാ​ക​ർ ഷെ​ദ്രി

ബാലികയെ പീഡിപ്പിച്ച അസം സ്വദേശി പിടിയിൽ

പ​ത്ത​നാ​പു​രം: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പ​ത്ത​നാ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. അ​സം ചി​രം​ഗ് ജി​ല്ല​യി​ൽ ദി​വാ​ക​ർ ഷെ​ദ്രി​യാ​ണ് (18) അ​റ​സ്റ്റി​ലാ​യ​ത്. ക​റ​വൂ​രു​ള്ള ക​ന്നു​കാ​ലി ഫാ​മി​ലെ തൊ​ഴി​ലാ​ളി​യാ​ണി​യാ​ൾ. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് ഇ​യാ​ൾ ഒ​ളി​ച്ചി​രു​ന്ന ക​റ​വൂ​ർ ഭാ​ഗ​ത്തെ വ​ന​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​ത്ത​നാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ, എ​സ്.​ഐ ശ​ര​ലാ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ബു​മോ​ൻ, ഹ​രി​ലാ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Assam native arrested for molesting girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.