ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു

പത്തനാപുരം: ആഫ്രിക്കൻ ഒച്ചുകള്‍ വ്യാപിക്കുന്നു. പത്തനാപുരം പഞ്ചായത്തിലെ മഞ്ചള്ളൂര്‍, മഠത്തില്‍, നടുക്കുന്ന്, വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ, സര്‍ക്കാര്‍മുക്ക്, കിണറ്റിന്‍കര തുടങ്ങിയ മേഖലകളിൽ ഒച്ചുകളുടെ ശല്യം വ്യാപിച്ചതോടെ മേഖലയുടെ കാർഷികരംഗത്ത് കനത്ത നാശമാണ് ഉണ്ടാകുന്നത്.

നിരവധി വർഷക്കാലമായി വ്യാപിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ വിവിധ വകുപ്പുകളും ശാസ്ത്രസംഘവും നടത്തുന്ന സന്ദർശനം വഴി സാധ്യമാകുമെന്ന പ്രതീക്ഷയും മങ്ങി. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ അതിർത്തി ഗ്രാമങ്ങളെല്ലാം ഒച്ചുകളുടെ പിടിയിലാണ്. ഒരുവര്‍ഷത്തിനകമാണ് പത്തനാപുരം മേഖലയില്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്‌. മഴക്കാലമായതോടെ ഒച്ചി​െൻറ ശല്യം വര്‍ധിച്ചു.

സസ്യങ്ങളെ പൂർണമായും നശിപ്പിക്കുന്ന ഇവക്ക്​ റബറി​െൻറ പാൽവരെ ഊറ്റിയെടുക്കാൻ കഴിവുണ്ട്. കഴിഞ്ഞവര്‍ഷം കൃഷി, മൃഗസംരക്ഷണവകുപ്പുകൾ സംയുക്തമായി ഒച്ച് നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കർഷകർക്ക് ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള ജൈവമിശ്രിതത്തി​െൻറ നിർമാണം, തുരിശും പുകയിലയും ചേർന്നുള്ള കീടനിയന്ത്രണസംവിധാനം എന്നിവയിൽ പരിശീലനവും നൽകി. എന്നാല്‍, വകുപ്പുകള്‍ സംയുക്തമായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെങ്കിലും ഫലപ്രദമായില്ല. കോന്നിയിലെ കാർഷികമേഖലയിൽ കണ്ടെത്തിയ ഒച്ചുകളെ നശിപ്പിക്കാൻ പത്ത് വർഷത്തിലധികം സമയമാണ് വേണ്ടിവന്നത്.

വേനൽക്കാലത്ത് മണ്ണിനടിയിലായിരിക്കുന്ന ഒച്ചുകൾ മഴക്കാലത്താണ് മുകളിലെത്തുക. ഒച്ചുകൾവഴി മനുഷ്യന് ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നുണ്ട്.

നടപടി സ്വീകരിക്കണം –എം.പി

പത്തനാപുരം: എഴുകോണ്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ 20 ഹെക്ടര്‍ സ്ഥലത്ത് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം മൂലം പ്രദേശവാസികള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യമുണ്ടാകുന്ന എഴുകോണ്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് പഠനം നടത്തി ഈ ഒച്ചുകള്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ദിവസങ്ങള്‍ കഴിയുന്തോറും ഇവയുടെ ശല്യം വർധിച്ചുവരുന്നത് മൂലം ജനങ്ങളാകെ ആശങ്കയിലാണ്. ആഫ്രിക്കന്‍ ഒച്ചി​െൻറ ഉത്ഭവവും വ്യാപനവും തടയുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - African snails are spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.