പൈപ്പ് കാണാതായി എന്നാരോപിച്ച് വാക്കുതര്‍ക്കം; വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
പരവൂര്‍: പുത്തന്‍കുളത്ത് വീട്ടമ്മയെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പരവൂര്‍ പൊലീസ് പിടികൂടി. ഒഴുകുപാറയില്‍ ഒളിവിലായിരുന്ന പ്രതി തെറ്റിക്കുളം പ്രണവത്തില്‍ പ്രദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുത്തന്‍കുളം തെറ്റിക്കുളം സ്വദേശി റീനാ ഭവനില്‍ പ്രസന്നകുമാരിക്കാണ് കഴിഞ്ഞ മാസം രാത്രി ഒമ്പതിന് വീടിനു സമീപത്തുെവച്ച് മര്‍ദനമേറ്റത്. പ്രസന്നകുമാരിയുടെ വീടിനു സമീപത്തെ വര്‍ക്ഷോപ് കെട്ടിടത്തിെൻറ ഉടമയാണ് പ്രതി പ്രദീപ്.
വര്‍ക്ഷോപ്പില്‍ നിന്ന് പൈപ്പ് കാണാതായി എന്നാരോപിച്ച് പ്രസന്നകുമാരിയുമായി അന്നേ ദിവസം ഉച്ചക്ക് വാക്കുതര്‍ക്കം നടന്നിരുന്നു. ശേഷം രാത്രി വീടിനു സമീപത്തെ കടയിലേക്ക് പോകുകയായിരുന്ന പ്രസന്നകുമാരിയെ പ്രദീപ് ഒളിച്ചിരുന്ന് മര്‍ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. പ്രസന്നകുമാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഒഴുകുപാറയില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.