representational image
Posted On
date_range Updated On
date_range മേമനയിൽ രണ്ടു വീടുകളിൽ മോഷണം
ഓച്ചിറ: മേമന നാലാം വാർഡിൽ രണ്ടു വീടുകളിൽ മോഷണം. മേമന മലമേൽ കുറ്റിയിൽ സോമവല്ലിയമ്മയുടെ വീടിന്‍റെ മുൻവശത്തെ കതക് തകർത്ത് അകത്ത് കയറി അലമാരകളും മുറിയുടെ കതകുകളും തകർത്തു. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിണ്ട്.
മേമന പറങ്കാം മുട്ടിൽ ജൂബൈരിയത്തിന്‍റെ വീടിന്‍റെ മുൻവശത്തെ കതക് തകർത്ത് അകത്ത് കയറി അലമാരകളെല്ലാം കുത്തി പൊളിച്ച് ഒരു ജോഡി കമ്മലും അയ്യായിരം രൂപയും മോഷ്ടിച്ചു. അലമാരയിൽ ഇരുന്ന സാധനങ്ങൾ എല്ലാം മുറിയിൽ വാരിവലിച്ചെറിഞ്ഞ നിലയിലാണ്.
രണ്ടു വീടുകളിലും താമസക്കാർ ബന്ധു വീടുകളിലായിരുന്നു. ഈ തക്കം നോക്കിയായിരുന്നു കവർച്ച. വീട്ടുകാർ എത്തിയപ്പോൾ ആണ് മോഷണവിവരം അറിയുന്നത്. ഓച്ചിറ പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.പരിസരത്തെ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.