സരസജൻ
Posted On
date_range Updated On
date_range ലൈംഗികാതിക്രമം: പ്രതി പിടിയിൽ
ഓച്ചിറ: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിലായി. അഴീക്കൽ ഗോപാലശ്ശേരിൽ വീട്ടിൽ ഹരിക്കുട്ടൻ എന്ന സരസജൻ (50) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 8.30ഓടെ നടന്നുപോകുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി സരസജൻ ഉപദ്രവിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മാനഭംഗ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, സി.പി.ഒ വിനോദ്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.