കളഞ്ഞുകിട്ടിയ പണം ഉടമക്ക് കൈമാറുന്ന ഫോട്ടോഗ്രാഫർ വിനോദ്
Posted On
date_range Updated On
date_range കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമക്ക് കൈമാറി ഫോട്ടോഗ്രാഫർ
ഓച്ചിറ: റോഡിൽ കിടന്ന 30,000 രൂപ ഉടമക്ക് തിരികെ നൽകി ഫോട്ടോഗ്രാഫറായ വിനോദ്.
തിങ്കളാഴ്ച ഉച്ചയോടെ വവ്വാക്കാവ് -പാവുമ്പ റോഡിൽ പഞ്ചമിമുക്കിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം നടുറോഡിൽനിന്നാണ് വിനോദിന് നോട്ടുകെട്ടുകൾ ലഭിച്ചത്. പണം എടുത്തതിനുശേഷം സ്വകാര്യ ആശുപത്രിയിൽ ഫോൺ നമ്പർ നൽകി അവരോട് റോഡിൽനിന്ന് നോട്ടുകെട്ടുകൾ ലഭിച്ചിട്ടുെണ്ടന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ കൂടി അറിയിപ്പും നൽകി.
മണിക്കൂറുകൾക്കകം ഉടമസ്ഥൻ വിളിച്ചു. വവ്വക്കാവിലെ സ്വർണക്കടവ്യാപാരിയായ സുകുമാരെൻറ പണമാണ് ബൈക്ക് യാത്രക്കിടെ നഷ്ടമായത്. വിനോദ് ഉടമസ്ഥെൻറ അടുത്തെത്തി തുക കൈമാറി. ചങ്ങൻകുളങ്ങരയിൽ അലാൻറാ സ്റ്റുഡിയോ നടത്തുകയാണ് വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.