Posted On
date_range Updated On
date_range മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ
ഓച്ചിറ: ചരക്ക് ലോറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കരുവാറ്റ പുത്തൻപുരയ്ക്കൽ സാബിർഷ (21) ആണ് അറസ്റ്റിലായത്.
മൂന്നുമാസത്തിനുമുമ്പ് ദേശീയ പാതയിൽ ചങ്ങൻകുളങ്ങരക്ക് സമീപം രാത്രിയിൽ പാർക്ക് ചെയ്ത ലോറിയിൽ നിന്നാണ് മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.