Posted On
date_range Updated On
date_range മകളുടെ വിവാഹ സമ്മാനമായി കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സഹായം
ഓച്ചിറ: കുടിവെള്ള ക്ഷാമം രൂക്ഷമായ ക്ലാപ്പന പഞ്ചായത്തിലെ തീരദേശ വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ പ്രവാസിയുടെ കൈത്താങ്ങ്. പ്രവാസി വ്യവസായി സ്വാമിനാഥനാണ് മകൾ പാർവതിയുടെ വിവാഹവേദിയിൽവെച്ച് സാമ്പത്തിക സഹായം ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് കൈമാറിയത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി. രാധാമണി, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ എന്നിവർചേർന്ന് ഏറ്റുവാങ്ങി. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജെ. കുഞ്ഞി ചന്തു, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി രഞ്ജിത്ത് എത്താപ്പി, മഹിളാ അസോസിയേഷൻ പ്രസിഡന്‍റ് പുഷ്പ ജയിൻ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.