Representative image
Posted On
date_range Updated On
date_range പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
ഓച്ചിറ: പാചക വാതക സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടയിൽ സിലിണ്ടറിെൻറ മുകൾഭാഗം പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. ക്ലാപ്പന പാട്ടത്തിൽക്കടവ്, സൂനാമി കോളനിയിൽ തെക്കേ പണ്ടകശാലയിൽ രജനി ജനാർദനെൻറ വീടാണ് കത്തി നശിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം.സിലിണ്ടറിൽനിന്ന് ഗ്യാസ് പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ സിലിണ്ടറിെൻറ മുകൾഭാഗം കൈകൊണ്ട് അടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രജനിയുടെ നിലവിളികേട്ട് മകൻ രാജിലാലും ഭാര്യ സുമിത്രയും ഓടിയെത്തി വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം പുറത്തേക്കോടി.
കതകുകൾ, ജനലുകൾ, അലമാര, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റും ഓച്ചിറ െപാലീസുമെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.