വ​ലി​യ​കു​ള​ങ്ങ​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഉടമയെതേടി നിലയുറപ്പിച്ച നായ്​

ഉടമയെ തേടി അലഞ്ഞ്​ വളർത്തുനായ്

ഓ​ച്ചി​റ: ര​ണ്ടു ദി​വ​സ​മാ​യി ജ​ർ​മ​ൻ ഷെ​പേ​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ​യു​ടെ അലച്ചിലും കുരയും കണ്ട്​ അസ്വസ്ഥരാണ്​ വ​ലി​യ​കു​ള​ങ്ങ​ര നി​വാ​സി​ക​ൾ. ഉ​ട​മ​യെ തേടിയാണ്​ നാ​യ്​ പലയിടത്തും അ​ല​യു​ന്നത്​.

വ​ലി​യ​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടെ​ത്തി​യ നാ​യ് കാ​ർ സ​മീ​പ​ത്ത്​ നി​ർ​ത്തു​മ്പോ​ൾ ഓ​ടി​യെ​ത്തി ക​ര​യു​ക​യാ​ണ്. ഭ​ക്ഷ​ണ​സാ​ധ​നം കൊ​ടു​ത്തി​ട്ട് ക​ഴി​ക്കു​ന്നി​ല്ല. പ്രാ​യാ​ധി​ക്യം മൂ​ലം ആ​രോ കാ​റി​ൽ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന്​ നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. നാ​യ​യു​ടെ രോദനം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലുള്ള ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. 

Tags:    
News Summary - A pet dog wandering around looking for its owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.