(ചിത്രം) ചവറ: ജൂനിയര്‍ റെഡ്‌ക്രോസ് ചവറ സബ്ജില്ല തല ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂളില്‍ എ.ഇ.ഒ എല്‍. മിനി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. ജയ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധത്തില്‍ കുട്ടികളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. ജെ.ആര്‍.സി ഉപജില്ല കണ്‍വീനര്‍ ഇ. അനീസ്, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ പ്രീതകുമാരി, ശബ്‌ന, സൂസമ്മ എന്നിവര്‍ സംസാരിച്ചു. ചവറ കോളജ് എന്‍.എസ്.എസ് യൂനിറ്റ് ഡിഷ് വാഷ് വില്‍പനയിൽ (ചിത്രം) ചവറ: ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഡിഷ് വാഷ് നിര്‍മിച്ച് വിൽപനയുമായി രംഗത്ത്. ഡിഷ് വാഷ് വിറ്റുകിട്ടുന്ന തുക സാന്ത്വന പരിചരണത്തിനായിട്ടാണ് മാറ്റിവെക്കുന്നത്. കോളജിനുസമീപത്തെ എന്‍.എസ്.എസ് ഏറ്റെടുത്തിരിക്കുന്ന ദത്ത് വാര്‍ഡായ ചെറുശേരിഭാഗത്തും മറ്റിടങ്ങളിലും അവശതയനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ വാങ്ങി നല്‍കാനുള്ള ലക്ഷ്യത്തോടെയാണ് ഡിഷ് വാഷ് നിര്‍മാണത്തിലേക്ക് കടന്നത്. പ്രോഗ്രാം ഓഫിസര്‍ ഡോ. ജി. ഗോപകുമാറിന്‍റെ മനസ്സില്‍ തോന്നിയ ആശയമാണ് ഡിഷ് വാഷ് നിർമാണം. തുടര്‍ന്ന് കോളജ് അധികൃതരുടെ മുന്നില്‍ ആശയം അവതരിപ്പിക്കുകയും നിർമാണത്തിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുതരാമെന്ന് കെമിസ്ട്രി വിഭാഗം ഉറപ്പുകൊടുക്കുകയും ചെയ്തു. കുടുംബശ്രീ മുഖേന വിൽപന സേവന എന്ന പേരില്‍ നിര്‍മിച്ച ഈ ഉൽപന്നം ആദ്യ പടിയായി കുട്ടികള്‍ തന്നെ ഓഫിസുകളിലും മറ്റും കയറി വിൽപന നടത്തിവരുകയായിരുന്നു. ആവശ്യക്കാേരറിയതോടെ ഉൽപാദനം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.