ഓച്ചിറ: കേന്ദ്ര ബജറ്റിന്‍റെ നേട്ടം കോർപറേറ്റുകൾക്ക് മാത്രമാണെന്നും, കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളെ സർക്കാർ ശ്രദ്ധിക്കുന്നിലെന്നും സി.ആർ. മഹേഷ് എം.എൽ.എ. അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'കേന്ദ്ര ബജറ്റും അസംഘടിത തൊഴിലാളികളും' വിഷയത്തിൽ നടത്തിയ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നിയോജക മണ്ഡലം പ്രസിഡൻറ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ബോബൻ ജി. നാഥ്, ജില്ല പ്രസിഡൻറ് ബാബു ജി. പട്ടത്താനം, ബി.എസ്. വിനോദ്, അൻസാർ എ മലബാർ, ബി. സെവന്തികുമാരി, ജി. കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, ശിവശങ്കരപിള്ള, കെ. ശോഭകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.