അനുസ്മരണം

കുണ്ടറ: സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറിയായിരുന്ന എം. ജോസുകുട്ടി അനുസ്മരണവും പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനവും വെള്ളിയാഴ്​ച നടക്കും. വൈകീട്ട് അഞ്ചിന് കുണ്ടറ സിറാമിക്സ് ഗ്രൗണ്ടിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 13 വീടുകളുടെ താക്കോൽദാനം, പാലിയേറ്റിവ് സോസൈറ്റികളുടെ പ്രവർത്തനോദ്ഘാടനം എന്നിവ നടക്കും. നിർധന രോഗികൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്നതിന് വാങ്ങിയ ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.