കരുനാഗപ്പള്ളി: നവംബർ ഒന്നിന് അത്ലറ്റിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ 'മിഴികൾ തുറക്കാം, വഴികൾ തെളിക്കാം' സന്ദേശമുയർത്തി നടത്തും. കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ ഓച്ചിറയിലും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി ചവറയിലും ഫ്ലാഗ് ഓൺ ചെയ്യും. കർഷക കൺവെൻഷൻ കണ്ടറ: കേരള കർഷക സംഘം വെള്ളിമൺ വില്ലേജ് കൺവെൻഷൻ ജില്ല സെക്രട്ടറി സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. ജി. വിശ്വനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. ആർ. രംഗനാഥ്, ഏരിയ സെക്രട്ടറി വി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ സമ്മേളനം കുണ്ടറ: സി.പി.എം കുണ്ടറ ലോക്കൽ സമ്മേളനം മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്ലാവറ ജോൺഫിലിപ് അധ്യക്ഷത വഹിച്ചു. ജെ. മോഹനൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എ എബ്രഹാം, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ സജികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. സന്തോഷ്, സോമൻ പിള്ള, ശിവജി, കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. വിൻസൻെറ്, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.