കൊല്ലം: കാൻഫെഡ് ജില്ല കമ്മിറ്റിയും കരിക്കോട് എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് പി.എൻ. അനുസ്മരണവും വായനദിനാചരണവും നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജി. വിനോബൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരിക്കോട് നൈസാം, പ്രസ് ക്ലബ് പ്രസിഡന്‍റ് ജി. ബിജു, പ്രിൻസിപ്പൽ എസ്.കെ. മുംതാസ്ബായ്, മണി സുരേന്ദ്രൻ, കുരീപ്പള്ളി സലിം, കെ. സുഹൈർ, സ്കൂൾ സെക്രട്ടറി എം. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, എൽ.എസ്.എസ്. സ്കോളർഷിപ് നേടിയവർക്കും പഠനോപകരണം വിതരണം ചെയ്തു. ....must.... മോക്ക് എൻട്രൻസ് എക്സാം കൊല്ലം: കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഈ വർഷത്തെ എൻജിനീയറിങ് എക്സാമിനേഷൻ എഴുതുന്ന വിദ്യാർഥികൾക്കായി 25ന് മോക്ക് എൻട്രൻസ് എക്സാമിനേഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961344467, 9605156231.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.