വായനദിനാചരണം

ശാസ്താംകോട്ട: ശൂരനാട് ഭാവന ഗ്രന്ഥശാലയുടെ വായനവാരാചരണത്തിന്‍റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി. മോഹനൻ നിർവഹിച്ചു. ആർ. രതിൻ അധ്യക്ഷത വഹിച്ചു. സാഹിത്യപ്രവർത്തകൻ താഹ എം.ശൂരനാട് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജൂനിയർ വിഭാഗം തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആർ.എസ്. അഭിരാമിനെ അനുമോദിച്ചു. സി.കെ. പ്രേംകുമാർ, ശ്രാവൺ ദേവ് എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട: പോരുവഴി ജ്ഞാന സംവർധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനദിനത്തിൽ കുടുംബശ്രീ പ്രവർത്തകർ 'ഞങ്ങളും വായനയിലേക്ക്​'എന്ന പേരിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്‍റ് സിബി ചാക്കോ, സെക്രട്ടറി സുരേഷ്, സി.ഡി.എസ് അംഗം അമ്പിളി, കുടുംബശ്രീ പ്രവർത്തകരായ ലക്ഷ്മി, ലിൻസി, വനിതാ ലൈ​േബ്രറിയൻ സുഷമ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.