ഭാരവാഹികൾ

കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ യുവജന വിഭാഗമായ യുവ സമൃദ്ധി : നന്ദു (പ്രസി.), ജെ. അഖിൽ, എസ്. സാന്ദ്ര (വൈ. പ്രസി.), അക്ഷയ് (ജന. സെക്ര.), റിതിൻ രാധാകൃഷ്ണൻ, സ്വപ്ന (ജോ.സെക്ര.). ഇവിടെ നിരോധിത പുകയില ഉൽപന്നങ്ങൾ സുലഭം കൊട്ടിയം: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രമായി കണ്ണനല്ലൂർ മാറിയിട്ടും അധികൃതർ കണ്ട മട്ടില്ല. കണ്ണനല്ലൂർ ജങ്ഷനിലും പരിസരത്തുമായാണ് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന പൊടിപൊടിക്കുന്നത്. ബസ്-ലോറി തൊഴിലാളികൾ, അന്തർ സംസ്ഥാന തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവരാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നത്. ജങ്ഷനിൽ പൊലീസ് സാന്നിധ്യം ഉള്ളപ്പോഴാണ് പലപ്പോഴും ബസ് തൊഴിലാളികൾ ബസിൽ നിന്നിറങ്ങി പാൻ മസാല വാങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ദിവസവും വാങ്ങുന്നതിനായി ഇവിടെ എത്തുന്നത്. പൊലീസും എക്സൈസും റെയ്ഡുകൾ നടത്താത്തതിനാലാണ് അതിരഹസ്യമായി നടന്നു കൊണ്ടിരുന്ന പാൻ മസാല വിൽപന ഇപ്പോൾ പരസ്യമായി നടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും മറ്റ് ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണ് ലോറിയിലും ട്രെയിനിലുമായി പാൻ മസാല എത്തുന്നത്. നിരോധനമില്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന്​ ചെറിയ വിലക്ക് വാങ്ങുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ ഇവിടെയെത്തിച്ച് വലിയ വിലക്കാണ് വിൽക്കുന്നത്. ആരാണ് ഇത് കണ്ണനല്ലൂരിലെത്തിക്കുന്നത് എന്നത് കണ്ടെത്തണമെന്നാണ് ആവശ്യമുയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.