കോൾ ചെയ്താൽ മൊബൈൽ വെറ്ററിനറി യൂനിറ്റ്​ മുറ്റത്തെത്തും

കൊ​ല്ലം: വീ​ട്ടു​മു​റ്റ​ത്ത്​ മൃ​ഗ​ചി​കി​ത്സ​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി ജി​ല്ല​യി​ലു​ട​നീ​ളം മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. വെ​റ്റ​റി​ന​റി സ​ർ​ജ​നും അ​റ്റ​ൻ​ഡ​ന്‍റും അ​ട​ങ്ങു​ന്ന മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ളാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി അ​ഞ്ച്​ ആം​ബു​ല​ൻ​സു​ക​ളാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച​ൽ, ച​ട​യ​മം​ഗ​ലം, ച​വ​റ, ഇ​ത്തി​ക്ക​ര, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ ബ്ലോ​ക്കു​ക​ളി​ലാ​ണ് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി​സേ​വ​ന​മു​ള്ള​ത്. അ​ഞ്ച​ൽ, ക​ട​യ്ക്ക​ൽ അ​രി​ന​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ, കു​ഴി​മ​തി​ക്കാ​ട് എ​ന്നീ ഗ​വ. മൃ​ഗാ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം.

1962 എ​ന്ന കാ​ൾ സെ​ന്‍റ​റി​ലേ​ക്ക് ക​ർ​ഷ​ക​ർ​ക്കും അ​രു​മ മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കും നേ​രി​ട്ട് വി​ളി​ക്കാം. ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സെ​ന്‍റ​റി​ൽ നി​ന്ന് ആം​ബു​ല​ൻ​സു​ക​ളി​ൽ സ​ന്ദേ​ശ​മെ​ത്തും. വൈ​കീ​ട്ട് ആ​റ്​ മു​ത​ൽ രാ​വി​ലെ അ​ഞ്ച്​ വ​രെ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റി​ന്‍റെ സേ​വ​നം ല​ഭി​ക്കും.

നി​ല​വി​ൽ ഉ​ച്ച​ക്ക് മൂ​ന്നോ​ടെ സാ​ധാ​ര​ണ ഗ​വ. മൃ​ഗാ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​ണ് പു​തി​യ സം​വി​ധാ​നം. ഇ​തി​നു​പു​റ​മെ ഏ​ഴി​ട​ങ്ങ​ളി​ലാ​യി വൈ​കീ​ട്ട് ആ​റ്​ മു​ത​ൽ രാ​വി​ലെ ആ​റ്​ വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ത്രി​കാ​ല സ​ർ​വി​സും വ​കു​പ്പ് ന​ൽ​കു​ന്നു​ണ്ട്. സേ​വ​നം ല​ഭ്യ​മാ​കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഇ​തി​നാ​യി ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​ഡി. ഷൈ​ൻ​കു​മാ​ർ അ​റി​യി​ച്ചു.

സേ​വ​ന​ത്തി​ന്​ വി​ളി​ക്കാം:

ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്രം കൊ​ല്ലം - 9946725799

ക​രു​നാ​ഗ​പ്പ​ള്ളി മൃ​ഗാ​ശു​പ​ത്രി - 7907767974

പു​ന​ലൂ​ർ മൃ​ഗാ​ശു​പ​ത്രി - 7034993878

വ​യ​ക്ക​ൽ മൃ​ഗാ​ശു​പ​ത്രി - 9995711562

കു​ന്ന​ത്തൂ​ർ മൃ​ഗാ​ശു​പ​ത്രി - 9074466427

കു​ണ്ട​റ മൃ​ഗാ​ശു​പ​ത്രി - 7356704963

ക​ണ്ണ​ന​ല്ലൂ​ർ മൃ​ഗാ​ശു​പ​ത്രി - 8075195994

Tags:    
News Summary - Mobile veterinary unit in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.