ഹ​രീ​ന്ദ്രൻ

38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ശക്തികുളങ്ങര: മണിയത്ത് മുക്കിനു സമീപം അനധികൃത വില്‍പനക്കായി സൈക്കിളില്‍ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍.

നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിനു സമീപം വിശാഖത്തില്‍ ഹരീന്ദ്രനാണ് (57) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. ബിവറേജസ് കോര്‍പറേഷന്‍റെ വിവിധ ഔട്ട്‌ലെറ്റുകളില്‍നിന്ന് പലപ്പോഴായി വാങ്ങി ശേഖരിച്ച മദ്യം ഇരട്ടി വിലക്ക് വിറ്റുവരികയായിരുന്നു. പൊലീസ് പരിശോധനയില്‍ 11.640 ലിറ്റര്‍ വിദേശ മദ്യവും മദ്യ വില്‍പനയിലൂടെ സമ്പാദിച്ച 2190 രൂപയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിന്‍റെ നിർദേശാനുസരണം എസ്.ഐമാരായ ആശ, രാജീവന്‍, അജയന്‍, എസ്.സി.പി.ഒ അബു താഹിര്‍, സി.പി.ഒ ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.  

Tags:    
News Summary - Middle-aged man arrested with 38 bottles of foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.