കൊല്ലം: കലക്ടറേറ്റിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽനിന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം അയത്തിൽ നഗർ 193 താഴത്തുവിള വയലിൽ വീട്ടിൽ പി. പ്രസീദ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കലക്ടറേറ്റിൽ കഴിഞ്ഞ മാസം 24ന് എത്തിയ മാറനാട് സ്വദേശി പ്രവീണിന്റെ ഓട്ടോയുടെ ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന 12000 രൂപയും എ.ടി.എം കാർഡ് ഉൾപ്പെടെ രേഖകൾ അടങ്ങിയ പഴ്സ് മോഷ്ടിക്കുകയായിരുന്നു.
വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തിന് സമീപമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സംശയകരമായ സാഹചര്യത്തിൽ കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രസീദിനെ തിരിച്ചറിയുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരുമ്പ് പാലത്തിന് സമീപത്ത് നിന്ന് കൊല്ലം വെസ്റ്റ് പൊലീസിന്റെയും സ്പെഷൽ സ്ക്വാഡിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. മുൻകാലങ്ങളിലും നിരവധി മോഷണ കേസുകളിൽ പ്രസീദ് പ്രതിയാണ്.
സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം അസി. പൊലീസ് കമീഷണർ എ. അഭിലാഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്ക്, എസ്.ഐമാരായ ആർ. ജയകുമാർ, അനീഷ്, സുനിൽ, എസ്.സി.പി.ഒ മാരായ രതീഷ്, സീനു, വിനോദ് സി.പി.ഒ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.