മാതാവിനെ ആക്രമിച്ചയാൾ അറസ്റ്റില്‍

കൊ​ല്ലം: മാ​താ​വി​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍. ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം തോ​ട്ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ജോ​ണ്‍ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മാ​താ​വാ​യ ഡെ​യ്‌​സി​യു​ടെ കൈ​യൊ​ടി​ഞ്ഞു. ഇ​വ​ര്‍ ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

ഈ ​കാ​ര​ണം പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം ജോ​ണ്‍ ഇ​ര​വി​പു​ര​ത്തു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​യാ​ള്‍ക്കൊ​പ്പം തി​രി​കെ ചെ​ല്ലാ​ന്‍ മാ​താ​വ് വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫൈ​ബ​ര്‍ വ​ടി കൊ​ണ്ടാ​ണ് ഡെ​യ്‌​സി​യെ ആ​ക്ര​മി​ച്ച​ത്. കൈ​യി​ലെ അ​സ്ഥി ഒ​ടി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ മേ​വ​റ​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ര്‍ന്ന്, പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ തെ​ക്കും​ഭാ​ഗ​ത്ത് നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ അ​രു​ണ്‍ ഷാ, ​പ്ര​കാ​ശ്, ഷാ​ജി, എ.​എ​സ്.​ഐ ശോ​ഭ​കു​മാ​രി സി.​പി.​ഒ വി​നു വി​ജ​യ്, ല​തീ​ഷ് മോ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Man arrested for assaulting mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.