representational image

മദ്യവിൽപന: 22 പേർ പിടിയിൽ

കൊല്ലം: ജില്ലയിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ അനധികൃത മദ്യ വിൽപന നടത്തിയ 22 പേരെ അറസ്റ്റ് ചെയ്തു. 21 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ ഒന്നിനും രണ്ടിനും മദ്യശാലകൾ അവധിയായിരുന്ന അവസരം മുതലെടുത്താണ് സമാന്തര മദ്യ വിൽപന നടത്തിയിരുന്നത്. ആകെ 100 ലിറ്റർ വിദേശമദ്യം പിടികൂടി. മദ്യം വിറ്റ ഇനത്തിൽ ആകെ 8030 രൂപയും പിടികൂടി.

വിവിധ കേസുകളിലായി രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ കേസെടുത്തു. 152 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

30 ലിറ്റർ വിദേശമദ്യം കൈവശം െവച്ച് വിൽപന നടത്തിയതിന് അഞ്ചൽ പന്നിയറ ഭാഗത്ത് നടത്തിയ പരിശോധനയിൽ അറക്കൽ പന്നിയറ സ്വദേശി പി.ജി. സാബു, 11 ലിറ്റർ വിദേശമദ്യം, പന്മന മുല്ലശ്ശേരി ഭാഗത്ത് ബൈക്കിൽ കൊണ്ടുനടന്ന് വിൽപന നടത്തിയതിന് പന്മന മുല്ലക്കേരി സ്വദേശി എസ്. സജികുമാർ, ഏഴ് ലിറ്റർ വിദേശമദ്യം കൊട്ടാരക്കര പനമ്പിലെ ഭാഗത്ത് വിൽപന നടത്തിയതിന് വെട്ടിക്കവല പനമ്പിലെ സ്വദേശി ആർ. രാജേഷ്, അഞ്ചൽ പൂത്തേടം ഭാഗത്ത് ഇടമുളക്കൽ സ്വദേശി ബി. ശ്യാംകുമാർ, കുന്നത്തൂർ അമ്പലത്തിൽ ഭാഗത്ത് എൻ. ശ്രീനിവാസൻ, മങ്ങാട് ഭാഗത്ത് കരിഞ്ചാലി സ്വദേശി ശ്രീകുമാർ, കൊല്ലം ഭാഗത്ത് വെള്ളിമൺ ചെറുമൂട് സ്വദേശി എസ്. സുജിത്ത്, അഞ്ചൽ ഇടമുളക്കൽ ഭാഗത്ത് ബേബി എം. അലക്സ് എന്നിവരാണ് അറസ്റ്റിലായത്.

അഞ്ച് ലിറ്റർ ചാരായം കൈവശം െവച്ചതിന് കുലശേഖരപുരം കോട്ടയ്ക്കുപുറത്ത് മിനി, സതീശൻ (59) എന്നിവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് മുളങ്കാടകം സ്വദേശി പി. സുഭാഷ്, മുഖത്തല സ്വദേശി കണ്ണൻ, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Liquor sale-22 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.