lead അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ ടാറിങ്​ ആരംഭിച്ചു

പത്തനാപുരം: അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറിങ്​ ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അച്ചന്‍കോവില്‍ മുതല്‍ ചിറ്റാര്‍ പാലം വരെയും ചെമ്പനരുവി മുതല്‍ തൊടികണ്ടം വരെയുമുള്ള ടാറിങ്ങാണ് ആരംഭിച്ചത്. ചിറ്റാര്‍ പാലം മുതല്‍ ചെമ്പനരുവിവരെയുള്ള ടാറിങ്​ ബുധനാഴ്ചയോടുകൂടി ആരംഭിക്കും. ഏറെനാളായി തകര്‍ന്നുകിടന്ന പാത 13 കോടി 85 ലക്ഷം രൂപ ചെലവൊഴിച്ചാണ് നവീകരിക്കുന്നത്. അലിമുക്ക് മുതല്‍ തൊടികണ്ടം വരെയുള്ള ഭാഗം ആദ്യം തന്നെ ടാറിങ്​ നടത്തിയിരുന്നു. അച്ചന്‍കോവില്‍, കുംഭാവുരുട്ടി, കോട്ടവാസല്‍, മേക്കരവഴി തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പാതയാണിത്. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമടക്കം നിരവധിയാളുകളാണ് പാതയെ ആശ്രയിച്ചിരുന്നത്. പൂര്‍ണമായും തകര്‍ന്നുകിടന്ന പാതയുടെ നവീകരണം 2018 മുതലാണ് ആരംഭിച്ചത്. കലുങ്ങുകളും പുതിയ പാലങ്ങളും നിര്‍മിച്ചാണ് നവീകരണം നടക്കുന്നത്. വനംവകുപ്പി​ൻെറയും സ്​റ്റേറ്റ് ഫാമിങ്​ കോര്‍പറേഷ​ൻെറയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ്​ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നരീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.