പ്രതി സുലൈമാൻ
കൊട്ടാരക്കര: ഒരാഴ്ച മുമ്പ് ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയ അതേ ജ്വല്ലറിയിൽ വീണ്ടും തട്ടിപ്പിനെത്തിയയാൾ പിടിയിൽ. പുലമൺ ജങ്ഷനിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽനിന്ന് ഉടമയെ കബളിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതി നെടുമങ്ങാട് പാങ്ങോട് പട്ടണം സബൂറ മൻസിലിൽ സുലൈമാനെയാണ് (47) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച ഇൗ ജ്വല്ലറിയിൽ കയറി രണ്ട് സ്വർണമോതിരം ആവശ്യപ്പെട്ടു. ഉടമ മോതിരം തിരഞ്ഞുകൊടുക്കുന്നതിനിടയിൽ അദ്ദേഹത്തിെൻറ ശ്രദ്ധ തിരിച്ച് 15,000 രൂപയോളം വിലവരുന്ന സ്വർണമോതിരം മോഷ്ടിച്ചെടുത്തു. പകരം പ്രതി കൈയിൽ കരുതിയിരുന്ന ഗോൾഡ് കവറിങ് ഉള്ള ചെമ്പുമോതിരം കടയിൽ തിരികെ കൊടുത്തിട്ട് മോതിരം ഇപ്പോൾ വേെണ്ടന്ന വ്യാജേന പോകുകയും ചെയ്തു.
പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഉടമ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതി 25ന് വീണ്ടും ആഭരണം വാങ്ങാനെന്ന വ്യാജേന അതേ കടയിലെത്തി. ആളെ തിരിച്ചറിഞ്ഞ കടയുടമ തടഞ്ഞുനിർത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.