കൊട്ടാരക്കര: കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചു. കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന് (56), ഭാര്യ അനിത (48), മക്കളായ ആദിത്യ രാജ് (24), അമൃതാ രാജ് (20) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നീലേശ്വരത്തെ വീട്ടിലെത്തിച്ച് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. നൂറുകണക്കിന് നാട്ടുകാര്‍ കുടുംബത്തിന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. കഴിഞ്ഞ ദിവസമാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മക്കളെയും വെട്ടേറ്റ് മരിച്ച നിലയിലുമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.