സംസ്ഥാനത്തെ ആദ്യ സ്മാർട്ട് മൊബൈൽ കമ്പോസ്റ്റിങ് യൂനിറ്റിന്റെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു
കൊല്ലം: കേരളം നേരിടുന്ന മാലിന്യപ്രശ്നങ്ങൾ 2026 ഓടെ ഇല്ലാതാകുമെന്നും സമ്പൂർണ മാലിന്യമുക്ത ശുചിത്വ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി എം.ബി. രാജേഷ്. ശുചിത്വമിഷനും കേരള മിഷനും സംയുക്ത സഹകരണത്തോടെ രൂപം നൽകിയ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് മൊബൈൽ കമ്പോസ്റ്റിംഗ് യൂനിറ്റിന്റെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം പള്ളിത്തോട്ടത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
മേയർ പ്രസന്ന ഏർണസ്റ്റ് അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയങ്ങൾ, വലിയ കാറ്ററിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മാലിന്യം ഉറവിടങ്ങളിൽ വെച്ച് തന്നെ ശാസ്ത്രീയമായി സംസ്കരിച്ച് വളമായി മാറ്റുന്ന നൂതന ആശയ സംവിധാനമാണ് സ്മാർട്ട് മൊബൈൽ കമ്പോസ്റ്റിങ് യൂനിറ്റ്.
ഒരു മണിക്കൂറിൽ 500 കിലോ വരെയുള്ള മാലിന്യം വളമാക്കി മൊബൈൽ കമ്പോസ്റ്റിങ് യൂനിറ്റിലൂടെ മാറ്റാൻ കഴിയും. ഡെപ്യൂട്ടി കൊല്ലം മധു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.