കേരള സർവകലാശാല യുവജനോത്സവം; കലാമാമാങ്കത്തിന് കൊല്ലം ഒരുങ്ങി

കൊല്ലം: കേരള സർവകലാശാല യുവജനോത്സവത്തെ വരവേൽക്കാൻ നഗരം ഒരുങ്ങി. 23 മുതൽ 27 വരെ കൊല്ലം എസ്.എൻ കോളജ് അടക്കം ആറ് കാമ്പസുകളിലെ ഒമ്പത് വേദികളിലായാണ് കലാമാമാങ്കം അരങ്ങേറുക. 102 മത്സരയിനങ്ങളിൽ 250 ലധികം കോളജുകളിൽനിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കും.

കെ.പി.എ.സി ലളിത, നെടുമുടി വേണു, ലത മങ്കേഷ്കർ, വി.എം. കുട്ടി, എസ്.പി. ബാലസുബ്രഹ്മണ്യം, കൈനകിരി തങ്കരാജ്, ബിച്ചു തിരുമല, പി.എസ്. ബാനർജി, പി. ബാലചന്ദ്രൻ എന്നിങ്ങനെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ മണ്മറഞ്ഞ പ്രഗല്ഭരുടെ പേരുകളാണ് വേദികൾക്ക് നൽകിയത്. യുവജനോത്സവത്തിന്‍റെ പോസ്റ്റർ പ്രകാശനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. യൂനിവേഴ്‌സിറ്റി യൂനിയൻ വൈസ് ചെയർപേഴ്‌സൺ ആയിഷ ബാബു അധ്യക്ഷതവഹിച്ചു.

കലോത്സവം ജനറൽ കൺവീനർ പി. അനന്തു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, വളണ്ടിയർ കമ്മിറ്റി കൺവീനർ വിഷ്ണു, യൂനിവേഴ്‌സിറ്റി യൂനിയൻ എക്സിക്യൂട്ടിവ് അംഗം അരവിന്ദ് എന്നിവർ സംസാരിച്ചു.

കലാ പ്രതിഭകളെ വരവേൽക്കാനുള്ള പ്രവർത്തങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക സമിതി ചെയർപേഴ്സൻ മേയർ പ്രസന്ന ഏണസ്റ്റും ജനറൽ കൺവീനർ പി. അനന്തുവും അറിയിച്ചു.

Tags:    
News Summary - Kerala University Youth Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.