കൊല്ലം: മൈലക്കാട് ജോസ് സഹായൻ വധക്കേസിൽ വിചാരണ തുടങ്ങി. ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡൻറ് എസ്. പ്രശാന്ത് ഏഴാം പ്രതിയായ കേസിൽ ജില്ലാ അഡീഷനൽ കോടതി നാലിലാണ് ബുധനാഴ്ച വിചാരണ തുടങ്ങിയത്. ജോസ് സഹായെൻറ ഭാര്യ ലിസിയെ ആദ്യദിനം വിസ്തരിച്ചു. രണ്ടാം സാക്ഷിയായ ലിസി പ്രതികളെ തിരിച്ചറിഞ്ഞു. എതിർവിസ്താരം വ്യാഴാഴ്ച നടക്കും. 85 സാക്ഷികളാണ് കേസിലുള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് ഹാജരായി. ഒന്നാം പ്രതി കാരംകോട് രതീഷ് കഞ്ചാവ് കേസിൽ ജയിലിലാണ്. മുപ്പതിലേറെ കേസുകളിൽ പ്രതിയായ ഓട്ടോ ജയനാണ് രണ്ടാംപ്രതി. മൂന്നാം പ്രതി അഖിൽ മരിച്ചിരുന്നു. അഞ്ചാം പ്രതി രഞ്ജുവിെൻറ പ്രണയം അയൽക്കാരനായ ജോസ് സഹായൻ (44) പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2009 ജൂലൈ 26ന് രാത്രി ഒമ്പതിന് കാറിലെത്തിയ സംഘം ജോസ് സഹായനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പത്തുപേരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.