കൊല്ലം: കോവിഡ് ഗൃഹചികിത്സയിലുള്ളവർ സമ്പർക്ക വിലക്ക് ലംഘിച്ചതിന് സിറ്റി പൊലീസ് കേസെടുത്തു.ഒമ്പത് പേർക്കെതിരെയാണ് കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, അഞ്ചാലുംമൂട്, ചവറ, തെക്കുംഭാഗം, കരുനാഗപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒമ്പത് പേരെയും ഗൃഹവാസ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് രോഗികൾ ക്വാറൻറീൻ ലംഘിച്ച് പൊതുസമൂഹത്തിൽ കറങ്ങിനടന്നതായി ജില്ല പൊലീസ് മേധാവി ടി. നാരായണൻ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ക്വാറൻറീൻ ലംഘിച്ച് മനഃപൂർവം രോഗവ്യാപനം നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 374 വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘനം കണ്ടെത്തിയ 21 കടകൾ അടച്ചുപൂട്ടുകയും 58 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശരിയായവിധം മാസ്ക് ധരിക്കാതിരുന്ന 713 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 560 പേർക്കെതിരെയും നടപടി സ്വീകരിച്ചതായി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.