മധു, സുനി, ദിലീപ്, ഷാനവാസ്
കൊല്ലം: വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച സംഘം അറസ്റ്റിൽ. പുന്തലത്താഴം കല്ലുവിള വീട്ടിൽ മധു (42), പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ സുനി (40), പുന്തലത്താഴം മീനാക്ഷി നഗർ പറങ്കിമാംവിള വീട്ടിൽ ദിലീപ് (45), മുണ്ടയ്ക്കൽ ഈസ്റ്റ് കളീക്കൽ കടപ്പുറത്ത് ഷാനവാസ് (32) എന്നിവരാണ് കിളികൊല്ലൂർ പൊലീസിെൻറ പിടിയിലായത്.
തെറ്റിച്ചിറ എസ്.എം.ഡി സ്കൂളിന് സമീപം താമസിക്കുന്ന സജീവിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സജീവിെൻറ വീടിന് സമീപം നിന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതികൾ ജില്ല ആശുപത്രിയിൽ ചികിത്സതേടി. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമികളെ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, ജാനസ് പി. ബേബി, മധു, എ.എസ്.ഐ ലതിക, സി.പി.ഒമാരായ ഗോപകുമാർ, സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.