കണ്ണനല്ലൂര്‍: പുതുവര്‍ഷത്തലേന്ന് പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവങ്ങളില്‍ അഞ്ചുപേര്‍ പിടിയില്‍.പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കണ്ണനല്ലൂര്‍ ചേരിക്കോണം ചിറയില്‍ കോളനിയില്‍ അജയാലയം വീട്ടില്‍ ശരത്തിനെ (23) കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പോളയത്തോട് വയലില്തോപ്പ് കോളനിയില്‍ സംഘര്‍ഷം തടയാനെത്തിയ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ നാഷനല്‍ നഗറില്‍ രാജേന്ദ്രന് (40) കിഷോര്‍ (25), അഷ്റഫ് (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണനല്ലൂരില്‍ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സിവില്‍ പൊലീസുദ്യോഗസ്ഥരായിരുന്ന സുധീര്‍, സിയാദ് എന്നിവരെയാണ് ശരത്തും സംഘവും ആക്രമിച്ചത്.
വയലില്തോപ്പ് കോളനിയിലെ യുവാക്കളും ഇരവിപുരത്തുള്ള സുഹൃത്തുക്കളും ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് നൗഫലിനെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ രാജേന്ദ്രന് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ നൗഫല്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് നൗഫല്‍ പിടിയിലായത്.
നഗരമധ്യത്തില്‍ ബൈക്ക് റേസിങ് നടത്തിയ യുവാവ് പിടിയില്‍
കൊല്ലം: നഗരത്തില്‍ അമിത വേഗത്തില്‍ സ്കൂട്ടര്‍ ഓടിച്ച യുവാവ് പിടിയില്‍. വാഹനം പൊലീസ് പിടിച്ചെടുത്തു. സൈലന്‍സറില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കിയ വടക്കേവിള കോളജ് നഗര്‍ അയൂഷ്യയില് അനന്തകൃഷ്ണനെയും വാഹനത്തെയുമാണ് പിടികൂടിയത്.
വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് ഈസ്റ്റ് പൊലീസ് ശിപാര്‍ശ കൈമാറി. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ബൈക്ക് റേസിങ്ങിനും അമിത ശബ്ദത്തിനുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.