കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവറെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി ശിവകുമാറിനെയാണ് (35) സി.ഐ ഗിരീഷ്കുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. പെൺകുട്ടിയുടെ മാതാവില്‍നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ കൊണ്ടുപോയത്. ഏറെ
നേരത്തിനുശേഷവും കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് മാതാവ് തിരക്കിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്.ഐ അശോക് കുമാർ, സി.പി.ഒമാരായ അരുൺ, സുജിത്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.