ദേവരാജൻ
കണ്ണനല്ലൂർ: വഴിത്തർക്കത്തെതുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. നെടുമ്പന കളയ്ക്കൽ സിൻഷ നിവാസിൽ ദേവരാജൻ (51) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇയാളും ബന്ധുവായ ചന്ദ്രശേഖരനും തമ്മിൽ കാലങ്ങളായി വഴിത്തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രതി ചന്ദ്രശേഖരനെ തർക്കസ്ഥലത്തേക്ക് വിളിച്ചുവരുത്തി അസഭ്യം പറയുകയും വഴിയെചൊല്ലി വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ പ്രതി കൈയിൽ കരുതിയിരുന്ന കൊടുവാൾ കൊണ്ട് ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ ചന്ദ്രശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടൻ പിടികൂടുകയായിരുന്നു.
കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അരുൺഷാ, എ.എസ്.ഐ രാജേന്ദ്രൻ, എസ്.സി.പി.ഒ ലാലുമോൻ, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.