സുനീര്‍
കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയില്‍. ഇഞ്ചവിള വൈക്കല്‍ കിഴക്കതില്‍ സുനീര്‍ (40) ആണ് പിടിയിലായത്. കഴിഞ്ഞ മാസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി.
യുവതി ബഹളം െവച്ചതിനെതുടര്ന്ന് നാട്ടുകാരെത്തിയതോടെ സുനീര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. അഞ്ചാലുമ്മൂട് എസ്.എച്ച്.ഒ സി. ദേവരാജെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ ലഗേഷ്, ബാബുക്കുട്ടന്, എ.എസ്.ഐ രാഗേഷ്, സി.പി.ഒ റോസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.