അഞ്ചൽ അഗസ്ത്യക്കോട് ഗുരുമന്ദിരത്തിനു മുന്നിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച നിലയിൽ
Posted On
date_range Updated On
date_range കാണിക്കവഞ്ചി തകർത്തെന്ന്
അഞ്ചൽ: ഗുരുമന്ദിരത്തിന് മുന്നിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നതായി പരാതി. അഗസ്ത്യക്കോട് 464ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരുമന്ദിരം വക കാണിക്കവഞ്ചിയാണ് കുത്തിപ്പൊളിച്ചത്. പതിനായിരത്തോളം രൂപ നഷ്ടമായിട്ടുണ്ടാകുമെന്നും കഴിഞ്ഞദിവസം രാത്രി ഒമ്പതിനുശേഷമാണ് കവർച്ച നടന്നതെന്നുമാണ് ഭാരവാഹികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും അഞ്ചൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.