Posted On
date_range Updated On
date_range പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
അഞ്ചൽ: രണ്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. നെടിയറ രഞ്ജുഭവനിൽ രഞ്ജുവിനെ (സജി-35) ആണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് അടുപ്പത്തിലാകുകയും മറ്റാരുമില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച് വരികയായിരുന്നുവത്രെ. രക്ഷാകർത്താക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന്, പുനലൂർ ഡിവൈ.എസ്.പി അനിൽദാസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സജിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.