പൊലിക്കോട് - മെതുകുമ്മേൽ റോഡിൽ തടിക്കാട് പറങ്കിമാംമുകൾ ഭാഗം തകർന്ന നിലയിൽ
അഞ്ചൽ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുനർനിർമാണം നടത്തിയ റോഡിൽ അവശേഷിക്കുന്ന ഭാഗം പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കുന്നതിന് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ. പൊലിക്കോട് - മെതുകുമ്മേൽ റോഡിൽ തടിക്കാട് പറങ്കിമാംമുകൾ ഭാഗത്ത് 100 മീറ്റർ നീളത്തിൽ റോഡ് നവീകരണം നടത്തിയിട്ടില്ലാത്തതിനാൽ ഗതാഗതം പ്രയാസമായി മാറി.
കയറ്റിറക്കവും വളവും ഉള്ള സ്ഥലമായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. എതിരേ വരുന്ന വാഹനത്തിന് വശം കൊടുക്കാനും കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ ഒരു വശത്ത് സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനാലാണ് ഇത്രയും ഭാഗം ഒഴിവാക്കി നേരത്തേ ഇരുവശവും ടാറിങ് നടത്തിയത്. റോഡിലെ മെറ്റലുകൾ ഇളകി കുണ്ടും കുഴിയുമായ അവസ്ഥയിലാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാൻ പൊതുമരാമത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.