പിടിയിലായ പ്രതിയുമായി പൊലീസ്​ സംഘം

22 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

പന്തളം: 22 ലിറ്റർ വിദേശമദ്യവുമായി കൊല്ലം ശൂരനാട് പുള്ളിക്കുളം അനിൽകുമാറിനെ (38) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കുഴി ജങ്ഷന് സമീപത്തെ ബിവറേജസ് ഷോപ്പിൽനിന്ന് വിദേശമദ്യം വാങ്ങി പോകുമ്പോഴാണ് പിടിയിലായത്.

മുമ്പും ഇയാൾ പലതവണ പന്തളത്തെ ബിവറേജസിൽനിന്ന് വലിയ തോതിൽ മദ്യം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് നടപടികൾ സ്വീകരിച്ചത്.

പരിശോധനയിൽ എസ്.ഐ അജി സാമുവേൽ, സി.പി.ഒ അഖിൽ, പന്തളം എസ്.ഐ ശ്രീജിത്, സി.പി.ഒമാരായ അൻവർഷ, വിജയകുമാർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - A young man was arrested with 22 liters of foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.