പ്ലസ് ടുവിന് 85.68; വി.എച്ച്.എസ്.ഇക്ക് 87.78

വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്തെ ഉയർന്ന വിജയശതമാനം കൊല്ലം ജില്ലക്കാണ് കൊല്ലം: ഹയർ സെക്കൻഡറി പരീഷയിൽ ജില്ലക്ക് മികച്ച വിജയം. വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്തെ ഉയർന്ന വിജയശതമാനം കൊല്ലം ജില്ലക്കാണ്. പ്ലസ് ടു പരീക്ഷയെഴുതിയ 85.68 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 88.83 ശതമാനമായിരുന്നു. 2259 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞതവണ 3786 പേർക്ക് എ പ്ലസ് ലഭിച്ചിരുന്നു. 133 സ്കൂളുകളിലായി ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 25746 വിദ്യാർഥികളിൽ 22060 പേരാണ് ഉപരിപഠനത്തിന് അർഹരായത്. സമ്പൂർണ വിജയം നേടിയ സ്കൂളുകൾ ഇത്തവണയില്ല. കഴിഞ്ഞ വർഷം നാല് സ്കൂളുകളിലായിരുന്നു 100 ശതമാനം വിജയം. വി.എച്ച്.എസ്.ഇയിൽ ജില്ല ഒന്നാമത് കൊല്ലം: ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) അനുസരിച്ചുള്ള നൈപുണ്യ പരിശീലനം വി.എച്ച്.എസ്.ഇയിൽ പൂർണമായും നടപ്പാക്കിയതിനുശേഷമുള്ള ആദ്യ പൊതുപരീക്ഷയിൽ വിജയശതമാനത്തിൽ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. കഴിഞ്ഞതവണ എൻ.എസ്.ക്യു.എഫ് സ്കീമിൽ ജില്ല ഒന്നാമതായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇത്തവണ 87.77 ശതമാനമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ 86.6 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 4112 വിദ്യാർഥികളിൽ 3609 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 100 ശതമാനം വിജയം നേടിയ സംസ്ഥാനത്തെ 15 സ്കൂളുകളിൽ നാലും ജില്ലയിലാണ്. കരുനാഗപ്പള്ളി ഗവ.വി.എച്ച്.എസ്.എസ്, കൊറ്റൻകുളങ്ങര ഗവ.വി.എച്ച്.എസ്.എസ്, അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.എസ് എയ്ഡഡ് മേഖലയിൽ അയത്തിൽ വി.വി വി.എച്ച്.എസ്.എസ് സ്കൂളുകളിലാണ് സമ്പൂർണ വിജയം. എൻ.എസ്.ക്യു.എഫ് (റെഗുലർ ആൻഡ്​ പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാലുവേഷൻ ആൻഡ്​ ഗ്രേഡിങ് (റിവൈസ്ഡ് കം മോഡുലാർ), കണ്ടിന്യൂസ് ഇവാലുവേഷൻ ആൻഡ്​ ഗ്രേഡിങ് റിവൈസ്ഡ് സ്കീമുകളിലായാണ് പരീക്ഷ നടന്നത്. ഓപൺ സ്കൂളിൽ 49.38 കൊല്ലം: ഓപ്പൺ സ്കൂളിൽ വിജയശതമാനത്തിൽ ഇടിവ്. ഇത്തവണ 49.38 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ 58.52 ശതമാനമായിരുന്നു. രജിസ്റ്റർ ചെയ്ത 1306 വിദ്യാർഥികളിൽ 1284 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 634 പേർ ഉപരിപഠനത്തിന്​ യോഗ്യത നേടി. ഏഴ് വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.